മാസ്റ്റർകാർഡ് കമ്പനിക്കെതിരെ നിർണ്ണായക നടപടി

ണ്ടന്‍: പതിനഞ്ച് വര്‍ഷത്തോളമായി 46 ദശലക്ഷം ബ്രിട്ടീഷ് കാര്‍ഡ് ഉടമകളില്‍ നിന്നും അധിക ചാര്‍ജ് ഈടാക്കി എന്ന കേസില്‍ മാസ്റ്റര്‍ കാര്‍ഡ് കമ്പനിക്കെതിരായ കേസില്‍ നടപടി. 18.5 ബില്ല്യണ്‍ നഷ്ടപരിഹാരം ഇടാക്കാനുള്ള ക്ലാസ് നടപടിക്ക് ബ്രിട്ടീഷ് സുപ്രീംകോടതി തിങ്കളാഴ്ച അനുമതി നല്‍കി.

നടപടിക്കെതിരെ മാസ്റ്റര്‍കാര്‍ഡ് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി നിരാകരിച്ചു.1992 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ബ്രിട്ടനിലെ ഉപയോക്താക്കളില്‍ നിന്നും മാസ്റ്റര്‍കാര്‍ഡ് അമിത ചാര്‍ജ് ഈടാക്കിയെന്നാണ് കേസിന് ആടിസ്ഥാനമായ ആരോപണം. വിധി നടപ്പായാല്‍ കേസില്‍ പറയുന്ന കാലത്ത് മാസ്റ്റര്‍കാര്‍ഡ് ഉപയോഗിച്ച ഒരോ ഉപയോക്താവിനും ശരാശരി 300 പൌണ്ട് അതായത് 29100 രൂപയോളം നഷ്ടപരിഹാരം ലഭിച്ചേക്കും എന്നാണ് സൂചന.

Top