കേന്ദ്രസിലബസ് സ്‌ക്കൂളുകളും പൊതുവിദ്യാലയങ്ങളും ;ഏകീകരിച്ച് മുന്നോട്ട്

തിരുവനന്തപുരം : കേന്ദ്രസിലബസ് സ്‌ക്കൂളുകളും പൊതുവിദ്യാലയങ്ങളും ഏകീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി.സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., നവോദയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതലക്കാരുമായി വിദ്യാഭ്യാസമന്ത്രി വി..ശിവന്‍കുട്ടി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം.

സ്‌ക്കൂള്‍ തുറക്കല്‍, അടയ്ക്കല്‍, സുരക്ഷാകാര്യങ്ങള്‍,ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിച്ച കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സിലബസ് സ്‌ക്കൂളുകള്‍ അനുസരിക്കും.ആറുമാസത്തിലൊരിക്കല്‍ ഇരുകൂട്ടരും ചേര്‍ന്ന് അവലോകനം നടത്തും.

സി.ബി.എസ്.ഇ.റീജിണല്‍ ഓഫീസര്‍ സച്ചിന്‍ താക്കൂര്‍,ഐ.സി.എസ്.സി.പ്രതിനിധി ഫാ.ജെയിംസ് മുല്ലശ്ശേരി, ഡി.ജി.ഇ.ജീവന്‍ ബാബു, കേന്ദ്രീയ – നവോദയ വിദ്യാലയ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Top