മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തപ്രദേശങ്ങളില്‍ ജൂലൈ 15 മുതല്‍ ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനം

exam

മുംബൈ: മഹാരാഷ്ട്ര ഒരു മാസത്തോളം കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്ത ഇടങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ജൂലൈ 15 മുതല്‍ ആരംഭിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. പുതുക്കിയ സര്‍ക്കാര്‍ സര്‍ക്കാര്‍ പ്രമേയ പ്രകാരം മഹാരാഷ്ട്ര സ്‌കൂള്‍ വകുപ്പാണ് തീരുമാനം എടുത്തത്.

മാതാപിതാക്കളുടെ പൂര്‍ണ സമ്മതമുണ്ടെങ്കില്‍ മാത്രമേ ക്ലാസുകള്‍ തുടങ്ങാന്‍ പാടുള്ളൂവെന്ന് നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കൊവിഡ് മുക്ത ഗ്രാമങ്ങളില്‍ നേരിട്ടുള്ള സ്‌കൂളിങ് പുനരാരംഭിക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് എല്ലാ അധ്യാപകരും ജീവനക്കാരും വാക്‌സീന്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. മൂന്നാം തരംഗം പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് അലസത പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top