ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളൂരു വഴിയാക്കാന്‍ തീരുമാനം

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും മംഗളൂരു വഴിയാക്കാന്‍ തീരുമാനം. ലക്ഷദ്വീപില്‍നിന്നുള്ള ചരക്കുനീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ലക്ഷദ്വീപിലെ ബിജെപി പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. മംഗളൂരുവിലെ സേവനം വര്‍ധിപ്പിക്കാന്‍ ആറ് നോഡല്‍ ഓഫീസര്‍മാരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നിയോഗിച്ചു. ബേപ്പൂര്‍ അസി. ഡയറക്ടര്‍ സീദിക്കോയ ഉള്‍പ്പെടെ ആറുപേരാണ് നോഡല്‍ ഓഫീസര്‍മാര്‍. ബേപ്പൂര്‍ അസി. ഡയറക്ടര്‍ സീദിക്കോയ ഉള്‍പ്പെടെ ആറുപേരെയാണ് നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുള്ളത്.

അതേസമയം, ലക്ഷദ്വീപിലെ വിവാദങ്ങള്‍ക്കിടയില്‍ നാളെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. സന്ദര്‍ശന വേളയില്‍ കടുത്ത പ്രതിഷേധങ്ങള്‍ ദ്വീപിലുണ്ടാകാനാണ് സാധ്യത. സാഹചര്യം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ദ്വീപില്‍ ഏര്‍പ്പെടുത്തും.

Top