പുതുച്ചേരിയില്‍ സ്‌കൂളുകളും കോളേജുകളും പ്രവര്‍ത്തിക്കാന്‍ തീരുമാനം

പുതുച്ചേരി: പുതുച്ചേരിയില്‍ സ്‌കൂളുകളും കോളേജുകളും ജൂലൈ 16 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ തുറക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി എന്‍. രംഗസ്വാമി അറിയിച്ചു.

പുതുച്ചേരിയില്‍ കൊവിഡ് കേസുകളില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 145 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ആരോഗ്യ കുടുംബക്ഷേമ സേവന ഡയറക്ടര്‍ എസ്. മോഹന്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി പുതുച്ചേരിയില്‍ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 1,769 പേര്‍ മാത്രമാണ് മാരകമായ വൈറസിന് ഇരയായത്.

Top