കേരളത്തിൽ അങ്കണവാടികൾ തുറക്കാൻ തീരുമാനം

ണ്ണൂർ: കോവിഡിനെത്തുടർന്ന് പൂട്ടിയ സംസ്ഥാനത്തെ 33,000 ഓളം അങ്കണവാടികൾ തുറക്കാൻ തീരുമാനം. ഡിസംബർ 21 മുതൽ പ്രവർത്തനം പുനരാരംഭിക്കും. കുട്ടികൾ വരേണ്ടതില്ലെങ്കിലും ടീച്ചർമാരും ഹെൽപ്പർമാരും ഉൾപ്പെടെ 70,000 ഓളം ജീവനക്കാർ എത്തണം.കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമുള്ള പോഷകാഹാരങ്ങൾ അതത് അങ്കണവാടികളിൽനിന്ന്‌ ഗുണഭോക്താക്കളുടെ വീട്ടിലേക്ക് കൊടുക്കണം.

രക്ഷിതാക്കൾ അങ്കണവാടികളിലെത്തി അത് കൈപ്പറ്റുന്ന രീതി തുടരണമെന്നാണ് ഉത്തരവ്. അതിനിടെ അങ്കണവാടികൾക്ക് പഞ്ചായത്തുകൾ നൽകുന്ന വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു. പഞ്ചായത്തുകളുടെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. ഒരു പഞ്ചായത്ത് വർഷം ശരാശരി 30 മുതൽ 50 ലക്ഷം രൂപവരെ അങ്കണവാടികൾക്ക് വിഹിതം നൽകേണ്ടതുണ്ട്.

Top