തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. ഇത് സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ അംഗീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ക്ലിഫ് ഹൗസിന്റെ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ സുരക്ഷാ ചുമതലയുള്ള ഡിഐജിക്ക് കീഴില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതി രൂപീകരിക്കും.
മുഖ്യമന്ത്രിയുടെ സുരക്ഷാ മേല്‍നോട്ടം ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കും. ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സുരക്ഷാ വീഴ്ച ഉണ്ടായത് കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം.