കോവിഡ് പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനം

തൃശൂർ : കോവിഡ് പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നു. ദിവസേന 3000 പേർക്ക് ദർശനത്തിന് അനുമതി നൽകാനാണ് പുതിയ തീരുമാനം. നേരത്തെ 2000 ആളുകൾക്ക് മാത്രമായിരുന്നു പ്രവേശനത്തിന് അനുമതി. വിവാഹങ്ങൾക്കുൾപ്പടെ ഇളവുകളുണ്ടാകും.

ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള മെഡിക്കൽ സംഘമെത്തി സ്ഥിതി​ഗതികൾ വിലയിരുത്തിയതിന് ശേഷമാണ് ക്ഷേത്രത്തിൽ ഇളവുകൾ നൽകാൻ തീരുമാനമായത്. ക്ഷേത്രത്തിൽ കൃത്യമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ഭക്തരെ പ്രവേശിപ്പിക്കുന്നതെന്ന് മെഡിക്കൽ സംഘം വിലയിരുത്തി. എല്ലാ ജീവനക്കാരും എൻ95/ ത്രീ ലെയർ മാസ്ക് ഉപയോ​ഗിക്കുന്നുണ്ട്.

Top