സംസ്ഥാനത്തെ ജയിൽ തടവുകാരുടെ വസ്ത്രങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം

jail

കോഴിക്കോട് : സംസ്ഥാനത്ത് ജയിലിൽ തടവുകാർക്ക് ഇനി മുതൽ വേഷം ടീ ഷർട്ടും ബർമുഡയും. സ്ത്രീകൾക്ക് ചുരിദാറും. മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങിമരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് തടവുകാരുടെ വേഷത്തിൽ വ്യത്യാസം വരുത്താൻ തീരുമാനമായത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം നൽകുക.

നിറത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ തടവുകാരൻ ജീവനൊടുക്കിയതിനെത്തുടർന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് തന്നെയാണ് തടവുകാർക്ക് ടീ ഷർട്ടും ബർമുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്. ആദ്യഘട്ടമെന്ന നിലയിൽ കോഴിക്കോട് ജയിലിലായിരിക്കും വേഷമാറ്റം ഉണ്ടാകുക.

Top