സുപ്രീംകോടതി വിധികളും ഉത്തരവുകളും മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി

ന്യൂഡല്‍ഹി: ഇനിമുതല്‍ സുപ്രീംകോടതി വിധികള്‍ മലയാളത്തിലും പ്രസിദ്ധീകരിക്കാന്‍ തീരുമാനം. കോടതി ഉത്തരവുകളും വിധികളും മലയാളത്തില്‍ പരിഭാഷപ്പെടുത്തി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് തീരുമാനമായിരിക്കുന്നത്.

കേരളവുമായി ബന്ധപ്പെട്ട കേസുകളിലെ വിധിയുടെയും ഉത്തരവിന്റെയും മലയാള പരിഭാഷയാണ് ഇനി മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുക. കേരളവുമായി ബന്ധപ്പെട്ട കേസുകളിലെ തീരുമാനങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കും കത്തയച്ചിരുന്നു.

Top