ന്യൂഡല്‍ഹി: സിഎസ്ഐആര്‍-യുജിസി നെറ്റ് പരീക്ഷാഫലം ഇന്ന് അറിയും. സയന്‍സ് വിഷയങ്ങളിലെ അധ്യാപക ജോലിക്കും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും അര്‍ഹത ലഭിക്കുന്നതിനായുള്ള സിഎസ്ഐആര്‍-യുജിസി നെറ്റ് പരീക്ഷാഫലമാണ് ഇന്നറിയുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് csirnet.nta.nic. എന്ന വെബ്സൈറ്റിലൂടെ പരീക്ഷാഫലം അറിയാന്‍ സാധിക്കുന്നതാണ്. 2019 ഡിസംബര്‍ 15 ന് നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് അറിയുക. ആകെ 2,25,889 പേരാണ് പരീക്ഷ എഴുതിയത്.