ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം ; കേരളത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം : ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം. എയ്ഡ്‌സ് എന്ന ഭീകരനെ ചെറുക്കാന്‍ ലോകാരോഗ്യ സംഘടനയടക്കം ലക്ഷ്യമിടുമ്പോള്‍ ആ ലക്ഷ്യം എത്രമാത്രം ഫലപ്രാപ്തിയിലെത്തി എന്നത് വിലയിരുത്തേണ്ടതുണ്ട്.

2030 ഓടെ എച്ച്‌ഐവി വൈറസ് പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നത് ലക്ഷ്യമിട്ട് ‘എന്റെ ആരോഗ്യം എന്റെ അവകാശമാണ്’ എന്ന ലോകാരോഗ്യ സംഘടനയുടെ എയ്ഡ്‌സ് ദിന സന്ദേശത്തിന് ഏറെ കുറെയും ഫലം കാണുവാന്‍ സാധിച്ചിട്ടുണ്ട്.

കേരളത്തില്‍ ഈ ഒരു വിലയിരുത്തല്‍ നടത്തിയാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ 65 ശതമാനവും വീട്ടമ്മമാരാണെന്നും കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് പറയുന്നു.

ഈ വര്‍ഷം ഒക്ടോബര്‍ വരെ 1071 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 415 പേര്‍ സ്ത്രീകളാണ്. ആകെ കേസുകളില്‍ 65 ശതമാനവും വീട്ടമ്മമാരിലാണെന്നും കണക്ക് വ്യക്തമാക്കുന്നു.

Top