മുംബൈ ജെജെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

മുംബൈ: ചികിത്സയിലിരിക്കെ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുകള്‍ ഡോക്ടര്‍മാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ ജെജെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്.

ഡോക്ടര്‍മാരുടെ അനാസ്ഥമൂലമാണ് രോഗി മരിച്ചതെന്ന് ആരോപിച്ച് ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു മര്‍ദനം. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു. സംഭവത്തില്‍ രോഗിയുടെ അഞ്ച് ബന്ധുകള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ നാല് പേരെ അറസ്റ്റു ചെയ്തുവെന്നും ഒരാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

Top