ഡ്യുക്കാട്ടി 2021 പാനിഗാലെ V4 SP അവതരിപ്പിച്ചു

ഡ്യുക്കാട്ടി വേള്‍ഡ് പ്രീമിയറിന്റെ ഏറ്റവും പുതിയ പതിപ്പില്‍ സൂപ്പര്‍സ്പോര്‍ട്ട് 950-ക്കൊപ്പം ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡും പാനിഗാലെ V4 SP -യുടെ പുതുതലമുറയേയും വെളിപ്പെടുത്തി. ഹോമോലോഗേഷന്‍-സ്‌പെക്ക് സൂപ്പര്‍ബൈക്കിന് 37,000 യുഎസ് ഡോളര്‍ വില മതിക്കുന്ന V4S -നേക്കാള്‍ 3,000 യുഎസ് ഡോളര്‍ കുറവാണ്. നിലവിലെ നിരയിലെ എല്ലാ പാനിഗാലെ V4 -കളുടേയും സംയോജനമാണ് V4 SP . V4 R, സൂപ്പര്‍ലെഗെര എന്നിവയില്‍ നിന്നുള്ള ചില രൂപകല്‍പ്പനയും സൗന്ദര്യാത്മക ഘടകങ്ങളും മെക്കാനിക്കലുകളും പാനിഗാലെ S -മായി ഇത് പങ്കിടുന്നു.

1103 സിസി ഡെസ്‌മോസെഡിസി സ്‌ട്രേഡേല്‍ എഞ്ചിനില്‍ നിന്നാണ് പാനിഗാലെ V4 SP അതിന്റെ പവര്‍ ഉത്പാദിപ്പിക്കുന്നത്. ഇത് അടിസ്ഥാന പാനിഗാലെ V4, V4S മോഡലുകളേയും ശക്തിപ്പെടുത്തുന്നു. ഈ യൂണിറ്റ് ഇപ്പോള്‍ യൂറോ -5 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും 13,000 rpm -ല്‍ 214 bhp കരുത്തും 9000 rpm -ല്‍ 124 Nm torque ഉം പുറപ്പെടുവിക്കുന്നു. സൂപ്പര്‍ലെഗെറ, V4R എന്നിവ പോലെ, ഇതിന് STM EVO-SBK ഡ്രൈ ക്ലച്ച് ലഭിക്കുന്നു, ഇതിന് ബാഗ്രൗണ്ടില്‍ ഡെസ്‌മോസെഡിസി സ്‌ട്രേഡേലില്‍ നിന്നുള്ള പതിവ് ഗ്രൗളും വരുന്നു.

ഡൈനാമിക്‌സിന്റെ കാര്യത്തില്‍, ഇത് V4S -ന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മാത്രമല്ല രണ്ടാമത്തേതിന്റെ ഓഹ്ലിന്‍സ് നിക്‌സ് 30 ഫോര്‍ക്ക്, TTX 36 റിയര്‍ ഷോക്ക്, ഇലക്ട്രോണിക് സ്റ്റിയറിംഗ് ഡാംപ്പര്‍ എന്നിവയും വരുന്നു. സെമി-ആക്റ്റീവ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടുത്തുന്നത് പ്രാരംഭ റൈഡര്‍മാര്‍ക്ക് V4 SP -യില്‍ കൂടുതല്‍ സുഖകരമാകുമെന്ന് സൂചിപ്പിക്കുന്നു. ഭാരം കുറഞ്ഞ അഞ്ച്-സ്പോക്ക് കാര്‍ബണ്‍ വീലുകള്‍, ഡ്രൈ ക്ലച്ച്, ബ്രെംബോ 330 mm ഡിസ്‌കുകള്‍, ബ്രേക്ക് കാലിപ്പറുകള്‍, മാസ്റ്റര്‍ സിലിണ്ടറുകള്‍, കാര്‍ബണ്‍ ഫൈബര്‍ വിംഗ്ലെറ്റുകള്‍ എന്നിവ സൂപ്പര്‍ലെഗെറയില്‍ നിന്ന് ഉരുത്തിരിഞ്ഞവയാണ്. V4S -നേക്കാള്‍ 1.4 കിലോഗ്രാം ഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ജിപിഎസ് മൊഡ്യൂളുള്ള ഡ്യുക്കാട്ടി ഡാറ്റ അനലൈസര്‍+ ഉപകരണങ്ങളും ഉള്‍ക്കൊള്ളുന്നു. ഈ അപ്ഡേറ്റുകള്‍ക്ക് പുറമേ, കോര്‍ണറിംഗ് ABS, വീലി കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ലോഞ്ച് കണ്‍ട്രോള്‍, സ്ലൈഡ് കണ്‍ട്രോള്‍, ക്വിക്ക്-ഷിഫ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന പതിവ് ഇലക്ട്രോണിക് പാക്കേജും ഇതിലുണ്ട്. പാനിഗാലെ V4 SP ഒരൊറ്റ നിറത്തില്‍ മാത്രമേ ലഭ്യമാകൂ. ടാങ്കില്‍ സില്‍വര്‍ ഉള്‍പ്പെടുത്തലുകളുള്ള ബ്ലാക്ക് പെയിന്റ് ഡ്യുക്കാറ്റിയുടെ മോട്ടോ GP, WSB ടീമുകള്‍ ഉപയോഗിക്കുന്ന ‘വിന്റര്‍ ടെസ്റ്റ്’ നിറങ്ങളുടെ ആദര സൂചകമാണ്.

Top