വരുമാനക്കുറവ്: മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ പൂട്ടുന്നു

MEDICALA-SHOPS

തിരുവനന്തപുരം: ഒരുലക്ഷം രൂപയില്‍ താഴെ മാസവരുമാനമുള്ള മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ സപ്ലൈകോ പൂട്ടാനൊരുങ്ങുന്നു. ചെലവു കുറയ്ക്കുന്നതിനായി മെഡിക്കല്‍ സ്റ്റോറുകളിലെ സ്ഥിരം ജീവനക്കാരെ പിന്‍വലിക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ പൂട്ടുവീഴുന്നത് എറണാകുളം ജില്ലയിലെ മൂന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെ ഏഴെണ്ണത്തിനാണ്. സംസ്ഥാനത്ത് ആകെ 106 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍. മൂന്നരലക്ഷം രൂപയില്‍ താഴെ മാസവരുമാനമുള്ളതെല്ലാം പൂട്ടണമെന്നായിരുന്നു നിയമസഭ കമ്മിറ്റിയുടെ നിര്‍ദേശം. അങ്ങനെ വന്നാല്‍ പകുതിയോളം മെഡിക്കല്‍ സ്റ്റോറുകളും പൂട്ടണം. അത് പ്രായോഗികമല്ലാത്തതിനാലാണ് ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളതിന് താഴിടുന്നത്.

Top