കടബാധ്യതയെ തുടര്‍ന്ന് യുവകര്‍ഷകന്‍ ആത്മഹത്യ ചെയ്തു

dead body

കേളകം: കടബാധ്യതയെ തുടര്‍ന്ന് കണിച്ചാറില്‍ യുവകര്‍ഷകന്‍ ആത്മഹത്യചെയ്തു. കണിച്ചാര്‍ മേലേ കുണ്ടേരിയിലെ വിലങ്ങുപാറയില്‍ ഷിജോ (39) ആണ് ആത്മഹത്യ ചെയ്തത്. വിവിധ ബാങ്കുകളില്‍ നിന്ന് 10 ലക്ഷത്തിലധികം രുപ വായ്പയെടുത്തിട്ടുണ്ട് ഇയാള്‍.

കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ലോണ്‍ അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വാഹനവായ്പ നല്‍കിയ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നുള്ളവരുടെയും സമ്മര്‍ദ്ദം ഇയാള്‍ക്ക് ഉണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

Top