മുത്തലാഖ് നിരോധന ബില്‍ സ്ത്രീകളോടുള്ള നീതിനിഷേധം: അസദുദീന്‍ ഒവൈസി

owaisi

ന്യൂഡല്‍ഹി: ഭരണഘടനാ വിരുദ്ധമായാണ് ഇന്ന് മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതെന്ന് എഐഎംഐഎ അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദീന്‍ ഒവൈസി. ബില്‍ ഭരണഘടനയുടെ 14, 15 വകുപ്പുകളുടെ ലംഘനമാണെന്നും ഒവൈസി പറഞ്ഞു. നമുക്ക് നിലവില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം, മുസ്ലിം വനിത വിവാഹ നിയമം തുടങ്ങിയവയുണ്ട്. മുത്തലാഖ് നിരോധന ബില്‍ നിയമമായാല്‍ ഇത് സ്ത്രീകളുടെ ഏറ്റവും വലിയ നീതിനിഷേധമാകും- ഒവൈസി പറഞ്ഞു.

എന്നാല്‍ മുത്തലാഖ് നിരോധന ബില്‍ മുസ്‌ലീം സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ സംരക്ഷണത്തിനുമായാണ് കൊണ്ടുവരുന്നതെന്ന് ബില്‍ അവതരിപ്പിച്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ബില്ലിനെ ശക്തമായെതിര്‍ത്തു. സര്‍ക്കാറിന്റെ നീക്കത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നതായും മുസ്ലീം സ്ത്രീകള്‍ക്ക് ഉന്നമനമുണ്ടാക്കുന്നതല്ല ഈ ബില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. . ബില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ശശി തരൂര്‍ എംപിയും പറഞ്ഞു.

Top