Debate and dialogue are soul of Parliament, says Modi

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനം സുഗമമായി നടക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

സംവാദവും ചര്‍ച്ചയുമാണ് പാര്‍ലമെന്റിന്റെ ആത്മാവെന്നും ജനങ്ങള്‍ക്ക് വളരെ പ്രതീക്ഷകളുണ്ട്. സഭയോട് നമുക്കുള്ള ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കുമെന്നാണ്
കരുതുന്നതെന്നും മോഡി പറഞ്ഞു.

അതേസമയം, അസഹിഷ്ണുതാ വിവാദം കത്തിനില്‍ക്കെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നത്.
ഡോക്ടര്‍ അംബേദ്കറിന്റെ 125ാം ജന്‍മവാര്‍ഷികത്തിന്റെ ഭാഗമായി ഇന്നും നാളെയും നടക്കുന്ന പ്രത്യേക ചര്‍ച്ചയില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കും. ഈ സമ്മേളനത്തില്‍ തന്നെ ചരക്ക് സേവന നികുതി ബില്‍ പാസാക്കാനന്‍ പ്രതിപക്ഷത്തിന്റെ സഹകരണം തേടാനാണ് എന്‍ഡിഎ യോഗ തീരുമാനം.

ഭരണഘടനയോടുള്ള പ്രതിബദ്ധതയെക്കുറിച്ച് പ്രത്യേക ചര്‍ച്ചയായതിനാല്‍ ഇന്നും നാളെയും ചോദ്യോത്തര വേളയടക്കമുള്ള മറ്റ് നടപടികള്‍ ഉണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചര്‍ച്ചക്ക് മറുപടി പറയുക.

ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന ശീതകാല സമ്മേളനം അടുത്ത മാസം 23-ന് സമാപിക്കും.

Top