പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍

dead-body

തിരുവനന്തപുരം: അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച യുവാവിനെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കരിമഠം കോളനിയില്‍ താമസിക്കുന്ന ബിജുവാണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായറാഴ്ച ജാമ്യത്തില്‍ വിട്ടയച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംശയം തോന്നിയാണ് ബിജുവിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്യലില്‍ ബിജുവും സംഘര്‍ഷത്തില്‍ പങ്കാളിയാണെന്ന് മനസിലായി. എന്നാല്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിരുന്നില്ല.

സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാവുന്ന കുറ്റമാണ് ചെയ്തതെന്നും ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായറാഴ്ച ജാമ്യത്തില്‍ വിട്ടയച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ബിജുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുകയാണ്. ഇതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Top