ആക്ഷൻ ത്രില്ലർ ചിത്രം ‘ഡെത്ത് വിഷ്’ മാർച്ച് 9ന് ഇന്ത്യൻ തീയേറ്ററുകളിൽ എത്തും

Death Wish,

ഹോളിവുഡ് ആക്ഷൻ ത്രില്ലർ ചിത്രം ഡെത്ത് വിഷ്’ മാർച്ച് 9ന് ഇന്ത്യൻ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ബ്രൂസ് വില്ലിസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. എലി റോത്ത് സംവിധാനം ചെയ്ത ഡെത്ത് വിഷ് ആദ്യമായി തീയേറ്ററുകളിൽ എത്തിയത് 1974ലാണ്. മൈക്കല്‍ വിന്നര്‍ സംവിധാനം ചെയ്ത ആദ്യ സിനിമയില്‍ പ്രധാന വേഷം അവതരിപ്പിച്ചത് ചാള്‍സ് ബ്രോസ്നനായിരുന്നു.

എം.ജി.എം.സ്റ്റുഡിയോയും കാർണിവൽ മോഷൻ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിൻസെന്റ് ഡി’ഓനോഫ്രിയോ, എലിസബത്ത് ഷൂ, ഡീൻ നോറിസ്, മൈക്ക് എപിപ്സ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.പകയുടെ കഥ പറഞ്ഞ ചിത്രത്തിന്റെ ആദ്യ ഭാഗം മികച്ച പ്രതികരണമാണ് അന്ന് നേടിയത്

Top