ചൈനയില്‍ യാത്രാ കപ്പല്‍ മറിഞ്ഞ് ഒമ്പത് മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചൈന: ചൈനയില്‍ യാത്രാകപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് മരണം. ശനിയാഴ്ച വൈകിട്ട് 4.30ന് തെക്ക് വടക്ക് ചൈനയിലെ സാങ്കെ നദിയിലായിരുന്നു അപകടം. 40 പേര്‍ക്ക് കയറാന്‍ കഴിയുന്ന കപ്പലില്‍ കൂടുതല്‍ പേരെ കയറ്റിയതാണ് അപകടത്തിന് കാരണം.

എത്രപേര്‍ കപ്പലില്‍ കയറിയിരുന്നു എന്നത് സംബന്ധിച്ച് അധികൃതര്‍ അന്വേഷിച്ച് വരികയാണ്. ഞായറാഴ്ച രാവിലെയോടെ 40 പേരെ സുരക്ഷാസേന കണ്ടെത്തിയിരുന്നു. ഇതില്‍ 31 പേര്‍ക്ക് ജീവനുണ്ടായിരുന്നുവെന്നും സേന അറിയിച്ചു. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും വിദ്യാര്‍ഥികളാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 17 സംഘങ്ങളായി സുരക്ഷ ഉദ്യോഗസ്ഥര്‍ നദിയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

 

Top