ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ മരണം 190 ആയി

ബെയ്‌റൂട്ട്: ലബനീസ് തലസ്ഥാന ബെയ്‌റൂട്ടിലെ ഉഗ്രസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 190 ആയി. 6,500നു മുകളില്‍ ആളുകള്‍ക്ക് പരുക്കേറ്റതായി ലബനീസ് സര്‍ക്കാര്‍ പറഞ്ഞു. മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഓഗസ്റ്റ് നാലിന് വൈകുന്നേരം ആറിന് ബെയ്‌റൂട്ടിലെ തുറമുഖ മേഖലയില്‍ തീപിടിച്ചതിനു പിന്നാലെയാണു സ്‌ഫോടനം ഉണ്ടായത്. ഒരു ഗോഡൗണില്‍ മുന്‍കരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണു ദുരന്തത്തിനു കാരണമായത്.

Top