താമരശ്ശേരി ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി

താമരശ്ശേരി : കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടിയുടെ മൃതദേഹംകൂടി ഇന്ന് കണ്ടെടുത്തു. റിഫ ഫാത്തിമ മറിയം(1) ആണ് മരിച്ചത്. കാണാതായ നസ്‌റത്തിന്റെ മകളാണ് റിഫ.

ഉരുല്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരുകയാണ്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രണ്ടാം ദിവസവും തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാത്രി കണ്ടെത്തിയ ജാഥറിന്റേ തടക്കം 8 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 6 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതാണ് വിവരം.

45 അംഗ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് തിരിച്ചില്‍ നടത്തുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനാല്‍കാനാണ് തീരുമാനം.

താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെളളത്തിനടിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യസഹായമടക്കം ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തി, താമരശ്ശേരി ചുരം വഴിയുളള ദീര്‍ഘദൂര ബസ്സുകളെല്ലാം ഇന്ന് മുതല്‍ കുറ്റിയാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

Top