ഗുജറാത്തിലെ ട്രക്ക് അപകടം: മരണ സംഖ്യ 36 ആയി, ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

ഭവ്‌നഗര്‍: ഗുജറാത്തിലെ ഭഗോലയില്‍ ട്രക്ക് പാലത്തില്‍ നിന്നു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്നവരില്‍ ഒരു കുട്ടിയുള്‍പ്പെടെ നാലു പേര്‍ ശനിയാഴ്ച മരിച്ചതോടെയാണ് മരണസംഖ്യ വീണ്ടും ഉയര്‍ന്നത്.

അതിനിടെ അപകടത്തിനിടയാക്കിയ ട്രക്കിന്റെ ഡ്രൈവര്‍ നിതിന്‍ വഗേലയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച ഭാവ്‌നഗര്‍ -രാജ്‌കോട്ട് ഹൈവേ റോഡിലാണ് അപകടമുണ്ടയാത്. രംഘോലയിലെ പുതിയ പാലത്തില്‍ നിന്നും ട്രക്ക് നിയന്ത്രണം വിട്ടു താഴേക്കുമറിയുകയായിരുന്നു

Top