ഹവായിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി

കഹുലുയി : യുഎസ് ദ്വീപുസംസ്ഥാനമായ ഹവായിലെ മൗവിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി. നൂറുകണക്കിനുപേരെ കാണാതായി. ദുരന്തമേഖലയുടെ 3% മാത്രമേ തിരച്ചിൽ സംഘം പരിശോധിച്ചു കഴിഞ്ഞിട്ടുള്ളൂ.

മൃതദേഹം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുന്നതോടെ മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നു ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു. കാട്ടുതീ മുന്നറിയിപ്പു സൈറൺ പ്രവർത്തിപ്പിക്കാതിരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അറിയിച്ചു.

Top