ഹവായിലെ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67ആയി

ലഹൈന: ഹവായിയിലെ മൗയിയിലുണ്ടായ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67ായി. വെള്ളിയാഴ്ചയാണ് 12 പേര്‍ കൂടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങളാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്. ‘ഹവായിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം’ എന്നാണ് വ്യാഴാഴ്ച ഗവര്‍ണര്‍ ഈ ദുരന്തത്തെ വിശേഷിപ്പിച്ചത്.

തീപിടിത്തത്തെ വന്‍ദുരന്തമായി അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. ഹവായിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്ന ലഹൈനയെയും കാട്ടുതീ വിഴുങ്ങിയിരുന്നു. ഇവിടെയുണ്ടായിരുന്ന താമസക്കാര്‍ക്ക് കാട്ടുതീക്ക് ശേഷം ആദ്യമായി ഇവിടേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.ദശാബ്ദങ്ങള്‍ക്ക് ഇടയിലുണ്ടായ ഏറ്റവും രൂക്ഷമായ ദുരന്തമാണ് ഹവായിലുണ്ടായത്.

Top