കെടി ജലീനെതിരെ വധഭീഷണി; ഹംസയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മലപ്പുറം: തവനൂര്‍ എംഎല്‍എ കെ ടി ജലീലിനെതിരെ വധഭീഷണി നടത്തിയ തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വാട്‌സപ്പിലൂടെയാണ് ഹംസ ജലീലിന് നേരെ വധ ഭീഷണി ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് എംഎല്‍എ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

എന്നാല്‍ കൂലിപണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്താലാണ് കെ ടി ജലീലിന് വാട്‌സപ്പ് സന്ദേശം അയച്ചതെന്നും ഇതിന് പിന്നില്‍ മറ്റു ഉദ്ദേശങ്ങള്‍ ഒന്നും ഇല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി സി ഐ അഷ്‌റഫ് അറിയിച്ചു.

Top