കെ.എം ഷാജിക്കെതിരായ വധഭീഷണി; തേജസ് മുന്‍കൂര്‍ ജാമ്യത്തിനൊരുങ്ങുന്നു

കണ്ണൂര്‍: എംഎല്‍എ കെഎം ഷാജിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പാപ്പിനിശ്ശേരി സ്വദേശി തേജസ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. തന്നെ വധിക്കാന്‍ 25 ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നാണ് കെ.എം ഷാജിയുടെ പരാതി. തേജസ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ മുംബൈ അധോലോകത്തിലുള്ള ചിലര്‍ക്ക് പാപ്പിനിശ്ശേരി സ്വദേശി ക്വട്ടേഷന്‍ നല്‍കിയെന്ന കെഎം ഷാജി എംഎല്‍എയുടെ പരാതിയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി തേജസിന്റെ അച്ഛനും രംഗത്തെത്തിയിരുന്നു. കെ.എം ഷാജി പൊലീസിന് നല്‍കിയ ഫോണ്‍ സംഭാഷണം മകന്റേത് തന്നെയാകാനാണ് സാധ്യതയെന്നാണ് തേജസിന്റെ അച്ഛന്‍ കുഞ്ഞിരാമന്‍ പറയുന്നത്.

മകന്‍ മുംബൈയില്‍ താമസിച്ചിരുന്നെങ്കിലും അധോലോകവുമായൊന്നും ബന്ധമില്ല. മകനെ കുടുക്കാന്‍ സംഭാഷണം ചിലര്‍ ചോര്‍ത്തിയതാകും. തേജസ് സിപിഎം അനുഭാവിയാണ്. മദ്യലഹരിയില്‍ വിളിച്ച ഫോണ്‍ കോള്‍ ആകാനാണ് സാധ്യത. നാല് ദിവസമായ തേജസ് വീട്ടില്‍ വന്നിട്ടില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും അച്ഛന്‍ പറയുന്നു.

Top