കെഎം ഷാജിക്കെതിരായ വധഭീഷണി; കേന്ദ്രഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെഎം ഷാജി എംഎല്‍എക്കെതിരെ വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് പികെ കുഞ്ഞാലിക്കുട്ടി. സംഭവം അതീവ ഗൗരവമുള്ളതാണ്. രണ്ട് സംസ്ഥാനങ്ങളിലായി ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായെന്നും കുഞ്ഞാലിക്കുട്ടി.

രാഷ്ട്രീയമായി എതിര്‍ ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ഇത്തരം വിഷയത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മാത്രമേ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ. എങ്കില്‍ മാത്രമേ നിഷ്പക്ഷവും നീതിപൂര്‍ണ്ണവുമായ അന്വേഷണം സാധ്യമാവുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top