ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍-ഇ-തയിബ സ്ഥാപകനുമായ ഹാഫിസ് സയീദിന് ലഷ്‌കര്‍-ഇ-തയിബയുടെ 24 മണിക്കൂര്‍ സുരക്ഷ.
സുരക്ഷയ്ക്കായി ആധുനിക തോക്കുകളുള്‍പ്പെടെ വിദഗ്ധരെയുള്‍പ്പെടുത്തിയാണ് സേനയെ സജ്ജീകരിച്ചിരികുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലാഹോറിന് പുറത്ത് ഹാഫിസ് സയീദ് സഞ്ചരിക്കുമ്പോൾ 24 മണിക്കൂറും സേനാംഗങ്ങള്‍ സയീദിനൊപ്പമുണ്ടാകും.
ഗുജ്രന്‍ വാലയില്‍ സായുധ സംഘത്തോടൊപ്പം സയീദ് പോകുന്ന ചിത്രം കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.