death threat to Palakkad bureau reporter of Reporter channel

പാലക്കാട്: ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ ആര്‍എസ്എസ് ആക്രമത്തിന് ഇരയായ റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധി ശ്രീജിത്ത് ശ്രീകുമാറിന് വധ ഭീഷണി.

ടെലിഫോണിലൂടെയാണ് വധ ഭീഷണിയുണ്ടായത്. 9447111396 എന്ന നമ്പറില്‍ നിന്ന് വിളിച്ച് കൊല്ലുമെന്നായിരുന്നായിരുന്നു ഭീഷണി.

സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തും കെയുഡബ്ല്യുജെ പാലക്കാട് ജില്ലാഘടകവും പാലക്കാട് ജില്ല പൊലീസ് സുപ്രണ്ട് ഡോ ശ്രീനിവാസിന് പരാതി നല്‍കി.

കൊന്നുകളയും എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സോഷ്യല്‍മീഡിയ വഴിയും മറ്റും പ്രചരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളും ഭീഷണികളും പ്രതിരോധിക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സജീവമായി ഇടപെടുമെന്ന് ജനറല്‍ സെക്രട്ടറി സി നാരായണന്‍ പറഞ്ഞു.

ഇതിനെതിരെ സംസ്ഥാന വ്യാപകമായി കാംപെയിന്‍ സംഘടിപ്പിക്കാനും യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.

Top