സ്വപ്ന സുരേഷിനെതിരായ വധഭീഷണി; നൗഫലിന് ജാമ്യം

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ വധഭീഷണിക്കേസിലെ പ്രതി നൗഫലിന് ജാമ്യം ലഭിച്ചു. ഇന്ന് പത്ത് മണിക്ക് സ്റ്റേഷനിൽ വീണ്ടും ഹാജരാവാനാണ് മങ്കട പൊലീസിന്റെ നിർദേശം. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശിയാണ് നൗഫൽ. പ്രതിയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും, വസ്തുതകളും വിലയിരുത്തുന്നതിന് വേണ്ടിയാണിതെന്നും പൊലീസ് അറിയിച്ചു. നൗഫലിന്റെ ഫോൺ തിരികെ നൽകിയിട്ടില്ല.

പെരിന്തൽമണ്ണ പൊലീസ് നൗഫലിനെ വീട്ടിലെത്തിയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മാനസിക പ്രശ്‌നങ്ങൾക്ക് കഴിഞ്ഞ നാലു മാസമായി ചികിത്സ തേടുന്ന ആളാണെന്ന് സഹോദരൻ നിസാർ പറഞ്ഞു. പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ മുൻപും ഇയാൾക്കക്കതിരെ സമാനമായ പരാതികൾ വന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Top