പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി: പ്രതി പൊലീസ് പിടിയില്‍

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. കര്‍ണാടക രംഗപേട്ട് സ്വദേശി മുഹമ്മദ് റസൂല്‍ കദാരെ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടക യാദ്ഗിര്‍ സ്വദേശിയായ മുഹമ്മദ് റസൂല്‍ എന്നയാളാണ് സമൂഹമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശത്തിനിടെ വാളടക്കമുള്ള ആയുധങ്ങളും ഇയാള്‍ വിഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നത് കാണാം.

മോദി നല്ലഭരണം കാഴ്ചവെയ്ക്കുന്നില്ലെന്നും ചായ വിറ്റുനടന്നയാളാണെന്നുമാണ് പ്രതി വിഡിയോയില്‍ ആദ്യം പറഞ്ഞിരുന്നത്. ബി.ജെ.പി.യില്‍നിന്ന് പുറത്തുവരികയാണെങ്കില്‍ മോദിയെ നേരിടാന്‍ താന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്നുമായിരുന്നു ഇയാളുടെ വാക്കുകള്‍.

പ്രധാനമന്ത്രി തെലങ്കാനയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വന്ന ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും വിഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്.

 

Top