ആലപ്പുഴയിൽ ഒരു കോവിഡ് മരണം കൂടി

ആലപ്പുഴ : ആലപ്പുഴയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാർ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഏറെ നാളായി വൃക്ക, കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്ന മഹികുമാർ.

പത്തു ദിവസമായി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ആലപ്പുഴയിൽ 605 പേർക്കാണ് ഇന്നലെ കോവിഡ് ബാധിച്ചത്. ഇതിൽ 590 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.

Top