കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

drown-death

തൃശൂര്‍: ചാലക്കുടിപ്പുഴയിലെ അന്നമനട കല്ലൂര്‍ ചൂണ്ടാണിക്കടവില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലൂര്‍ കളത്തില്‍ ശിവദാസിന്റെ മകന്‍ ഗോകുല്‍ദാസിന്റെ (അപ്പൂസ്22) മൃതദേഹമാണ് കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ കടവിലിറങ്ങിയപ്പോഴായിരുന്നു ഗോകുല്‍ ഒഴുക്കില്‍ പെട്ടത്. മാളയില്‍ നിന്നും പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. തെരച്ചിലിനിടെ രാത്രി ബോട്ട് മറിയുകയും ലൈറ്റ് സംവിധാനങ്ങള്‍ വെള്ളത്തില്‍ വീഴുകയും ചെയ്തിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമിലെ മുങ്ങല്‍ വിദഗ്ധരാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Top