പമ്പയില്‍ കുളിക്കുന്നതിനിടെ കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

drown-death

പത്തനംതിട്ട: പമ്പയില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളില്‍ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ വടശേരിക്കര തലച്ചിറ സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ വടശ്ശേരിക്കര ബംഗ്ലാവ് കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു അഞ്ചംഗം യുവാക്കളുടെ സംഘം. ഇവരില്‍ മൂന്ന് പേരെ നദിയില്‍ കാണാതായി.

ഇവരില്‍ തലച്ചിറ പുത്തന്‍പുരയില്‍ നന്ദു, പാറ കിഴക്കേതില്‍ സുജിത് എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ കണ്ടെടുത്തിരുന്നു.

Top