കോഴിക്കോട് ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങി മരിച്ചു

drown-death

കോഴിക്കോട്: കോഴിക്കോട് ഇരുവഞ്ഞിപുഴയിൽ ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങി മരിച്ചു. തിരുവമ്പാടി അമ്പലപ്പാറ സ്വദേശി അമൃത (28) ആണ് മുങ്ങി മരിച്ചത്.

തോട്ടത്തിൻ കടവിലായിരുന്നു സംഭവം നടന്നത്. ബന്ധുവിനോടൊപ്പം കുളിക്കാനെത്തിയ കുട്ടി ഒഴുക്കിൽപെട്ടപ്പോൾ രക്ഷപ്പെട്ടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അമൃത മുങ്ങി പോയത്. എന്നാൽ, ഒഴുക്കിൽപ്പെട്ട കുട്ടി നീന്തി രക്ഷപ്പെട്ടു.

Top