അബുദാബിയില്‍ വാഹനത്തിനുള്ളില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

death

കണ്ണാടിപ്പറമ്പ് : അബുദാബിയില്‍ വാഹനത്തിനുള്ളില്‍ മലയാളിയുടെ മൃതദേഹം കണ്ടെത്തി. ചേലേരി അഞ്ചാംപുര സനൂപ് കുമാറി (40) ന്റെ മൃതദേഹമാണ് വാഹനത്തിനുള്ളില്‍ നിന്നും കണ്ടെടുത്തിയിരിക്കുന്നത്. ച്യൂയിംഗം വിതരണ കമ്പനിയുടെ ടെറിട്ടറി സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍.

സഹോദരിയുടെ വിവാഹത്തിന് നാട്ടിലെത്തിയ സനൂപ് കുമാര്‍ ഏതാനും ദിവസം മുന്‍പാണ് അവധി കഴിഞ്ഞ് തിരികെ ഗള്‍ഫിലേയ്ക്ക് പോയത്. സംഭവത്തെ തുടര്‍ന്ന് അബുദാബി പൊലീസ് അന്വേഷണം ആരംഭിച്ചു.

Top