നിര്‍മ്മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞു വീണ് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു

child-death

ഇടുക്കി: ഇടുക്കിയില്‍ മതില്‍ ഇടിഞ്ഞു വീണ് പരിക്കേറ്റ ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. ഇടുക്കി പെരിയാര്‍വാലിയിലാണ് നിര്‍മ്മാണത്തില്‍ ഇരുന്ന മതില്‍ ഇടിഞ്ഞു വീണത്.

കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പെരിയാര്‍ വാലി സ്വദേശി ജോഷിയുടെ മകള്‍ ഇവാനിയ ആണ് മരണപ്പെട്ടത്. കുട്ടിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കോതമംഗലത്ത് വെച്ചാണ് മരണപ്പെട്ടത്.

Top