എടവണ്ണയിലെ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

drown-death

മലപ്പുറം: മലപ്പുറത്ത് എടവണ്ണയിലെ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പറ്റ കണ്ണാടിപറമ്പന്‍ മജീദിന്റെ മകന്‍ നിബിന്‍ മുഹമ്മദാണ് പുഴയില്‍ വീണ് മരിച്ചത്.

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് നിബിനെ ഒഴുക്കില്‍ പെട്ട് കാണാതായത്. കൊച്ചുമകന്‍ ഒഴുക്കില്‍ പെട്ട വിവരമറിഞ്ഞ് കുഴഞ്ഞു വീണ നിബിന്റെ മുത്തശ്ശി നഫീസയും ഇന്നലെ വൈകിട്ട് മരിച്ചിരുന്നു.

Top