നദിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; തെരച്ചില്‍ തുടരുന്നു

drown-death

വെഞ്ഞാറമൂട്: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് കാണാതായ യുവാവിന് വേണ്ടി തെരച്ചില്‍ തുടരുന്നു.

വെള്ളല്ലൂര്‍ കുഴക്കാട്ടു വീട്ടില്‍ രാജേന്ദ്രന്‍-ലീന ദമ്പതികളുടെ മകനായ ആദീപ് (29) ആണ് നദയിലെ ചുഴയില്‍ പെട്ടത്. ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ വാമനപുരം നദിയുടെ കൊടുവഴന്നൂര്‍ കൂളിക്കടവില്‍ രണ്ടു സുഹൃത്തുക്കളുമൊത്ത് ആദില്‍ കുളിക്കാനിറങ്ങപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

കൂട്ടുകാര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ആദില്‍ വെള്ളത്തിലെ ചുഴിയില്‍പ്പെടുകയായിരുന്നു. വെഞ്ഞാറമൂട്, നഗരൂര്‍ പൊലീസും വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. വെള്ളല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി ആദീപിന്റെ വിവാഹം നിശ്ചയിച്ചിരിക്കവെയാണ് ദുരന്തം സംഭവിച്ചത്.

Top