സ്വാതന്ത്ര്യത്തിനു ശേഷം മണിപ്പൂരില്‍ ആദ്യമായി ഒരു കുറ്റവാളിക്കു വധശിക്ഷ വിധിച്ചു

ഇംഫാല്‍: സ്വാതന്ത്ര്യത്തിനു ശേഷം മണിപ്പൂരില്‍ ആദ്യമായി ഒരു കുറ്റവാളിക്കു വധശിക്ഷ വിധിച്ചു. 2015-ല്‍ നാലു വയസുള്ള ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇരുപത്തൊന്നുകാരനാണ് മണിപ്പൂരിലെ ഒരു ജില്ലാ കോടതി വധശിക്ഷ വിധിച്ചത്.

2015 ഡിസംബറില്‍ നാലുവയസുകാരിയായ പെണ്‍കുട്ടിയെ പ്രതി സമീപത്തുള്ള കുതിരലായത്തിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തു രണ്ടു ദിവസത്തിനുള്ളില്‍ പ്രതി ഡേവിഡ് പിടിയിലായിരുന്നു

പെണ്‍കുട്ടിയുടെ മാതാവിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും ജഡ്ജി വിധിച്ചു.

Top