വധശിക്ഷ നിയമപരമെന്ന് സുപ്രീം കോടതി : വിധിയോട് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിച്ചു

ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമെന്ന് സുപ്രീം കോടതി. മൂന്നംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലൂടെയാണ് വധശിക്ഷ നിയമപരമാക്കിയത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപത എന്നിവരുടേതാണ് വിധി

മൂന്നംഗ ബഞ്ചില്‍ രണ്ടു പേര്‍ വധശിക്ഷയെ അനുകൂലിച്ചു. എന്നാല്‍ ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിച്ചു. നിയമപുസ്തകത്തില്‍ നിന്ന് വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസ് ജോസഫ് പറഞ്ഞു. വധശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കാന്‍ സമയമായെന്നും കുര്യന്‍ ജോസഫ് തന്റെ വിധിന്യായത്തില്‍ പറഞ്ഞു.

Top