മധ്യപ്രദേശില്‍ രണ്ടരവയസുകാരിയെ പീഡിപ്പിച്ച പത്തൊമ്പതുകാരനു വധശിക്ഷ

court

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടരവയസുകാരിയെ പീഡിപ്പിച്ച പത്തൊമ്പതുകാരനു വധശിക്ഷ. മുഹമ്മദ് തൗഹിദ് എന്ന യുവാവിനാണു കോടതി പരമാവധി ശിക്ഷ വിധിച്ചത്.

ഏപ്രില്‍ 24-നായിരുന്നു അയല്‍വാസിയായ രണ്ടരവയസുകാരിയെ തൗഹിദ് ലൈംഗികമായി പീഡിപ്പിച്ചത്. കുഞ്ഞിന്റെ കരച്ചില്‍കേട്ട് കുട്ടിയുടെ അമ്മ എത്തിയപ്പോള്‍, പ്രതി കുഞ്ഞിനെ പീഡിപ്പിക്കുന്നതു നേരില്‍ കാണുകയായിരുന്നു.

ഇതേതുടര്‍ന്ന് അമ്മ ഒച്ചവെച്ച് ആളുകളെ വിളിച്ചുകൂട്ടി പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണു കേസില്‍ വിധി പറഞ്ഞത്.

Top