തൃശൂരിൽ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം; സ്രവം പരിശോധനയ്ക്ക് അയച്ചു

തൃശൂർ: തൃശൂരിൽ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. മൂന്ന് ദിവസം മുൻപാണ് വിദേശത്ത് നിന്ന് എത്തിയ ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാളുടെ സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു.

അതേസമയം, കേരളത്തിൽ റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്ത് വന്നു. എ.2 വിഭാഗത്തിൽ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻറ് ഇൻറഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി.

Top