തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികളുടെ മരണം ; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം: മലപ്പുറം തവനൂര്‍ വൃദ്ധസദനത്തില്‍ ഇന്നലെയും ഇന്നുമായി നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവരോട് മൂന്നാഴ്ചയ്ക്കകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ നിര്‍ദ്ദേശിച്ചു.

കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.

Top