എസ് വി പ്രദീപിന്റെ മരണം, ആക്ഷൻ കൗൺസിൽ സമരത്തിലേക്ക്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്‍റെ മരണം സിബിഐ അന്യേഷിക്കണം എന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സമരത്തിലേക്ക്. പ്രദീപിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്യേഷണത്തിൽ തൃപ്തരല്ലെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞിരുന്നു.  സമരത്തിന്‍റെ ആദ്യഘട്ടം എന്ന നിലയിൽ പ്രദീപിന്‍റെ അമ്മ  ആർ വസന്തകുമാരി നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹം ഇരിക്കും.

ഉമ്മൻ ചാണ്ടി സമരം ഉദ്ഘാടനം ചെയ്യും.മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്‍റെ മരണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ഒരു മാസമായിട്ടും അന്വേഷണം എവിടേയും എത്തിയില്ലെന്നും ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

Top