ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

sreejith

തിരുവനന്തപുരം: ശ്രീജീവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍.

ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരായ നടപടിയിലെ സ്റ്റേ നീക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഒന്നര വര്‍ഷം മുമ്പുള്ള സ്റ്റേ നീക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് ഹൈക്കോടതി നാളെ പരിഗണിയ്ക്കും.

നടപടിക്ക് സ്റ്റേയുള്ളതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കി.

ഇതിനിടെ മകന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നതിനാവശ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി ശ്രീജിവിന്റെ അമ്മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നും ഗവര്‍ണര്‍ അറിയിച്ചതായും അവര്‍ വ്യക്തമാക്കി.

Top