ദേശീയ നീന്തല്‍ താരത്തിന്റെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

പുതുനഗരം: ദേശീയ നീന്തല്‍ താരം സുഭദ്ര ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുതുനഗരം കുളത്തുമേട് മായന്‍വീട്ടില്‍ കെ. രാജന്‍ (50) ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച രാവിലെ പെരുവെമ്പ് വില്ലേജ് അസിസ്റ്റന്റായ രാജനെ വില്ലേജ് ഓഫീസിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്

2019 ജൂണ്‍ ഏഴിനാണ് സുഭദ്രയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയം വീട്ടില്‍ ഭിന്നശേഷിക്കാരനായ രാജനും സുഭദ്രയും മാത്രമാണുണ്ടായിരുന്നത്. സുഭദ്രയുടെ മരണം കൊലപാതകം ആണെന്ന് ആരോപിച്ച് സഹോദരന്‍ ആര്‍. മണികണ്ഠന്‍ അന്ന് തന്നെ പോലീസിന് പരാതി നല്‍കിയിരുന്നു.

താന്‍ മറ്റൊരു മുറിയിലാണ് കിടക്കുന്നതെന്നും ബാത്ത്റൂം വഴി പുകവരുന്നത് കണ്ട് നോക്കിയപ്പോഴാണ് സുഭദ്രയുടെ ദേഹത്ത് തീ പടരുന്നത് കണ്ടെതെന്നുമാണ് രാജന്‍ സംഭവ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നത്. 60 ശതമാനത്തോളം പൊള്ളലേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

പുതുനഗരം സി.ഐ. പി.എസ്. സുനില്‍കുമാര്‍, എസ്.ഐ. പി.എസ്. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. ചിറ്റൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു. ഇയാള്‍ക്കെതിരെ

Top