മോഡലുകളുടെ മരണം; ദുരൂഹതകളില്ലെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിലെ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകളില്ലെന്ന് പൊലീസ്. മോഡലുകള്‍ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത റോയ് വയലാട്ടിനെ ചോദ്യം ചെയ്ത ശേഷമാണ് പൊലീസിന്റെ പ്രതികരണം. ആവശ്യമെങ്കിൽ റോയിയെ വീണ്ടും വിളിപ്പിക്കും. കേസില്‍ ചാര്‍ജ് ഷീറ്റ് ഉടന്‍ സമര്‍പ്പിക്കുമെന്നും പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നമ്പര്‍ 18 ഹോട്ടല്‍ ഉടമക്ക് പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അദ്ദേഹം എത്താതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഇന്ന് എസിപി ഓഫീസില്‍ ഹാജരായത്.

ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് അദ്ദേഹം പൊലീസിന് മുന്നില്‍ ഹാജരാക്കി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Top